KeralaNattuvarthaLatest NewsNewsIndia

കഴിഞ്ഞ വർഷം 2209 പോക്‌സോ കേസുകൾ, വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിതം: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള വനിതാശിശുക്ഷേമ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രൻ. കേരള ഹൈക്കോടതിയുടെ മുന്നിലെത്തുന്ന രണ്ടു കേസിൽ ഒരെണ്ണം പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ചാണെന്ന ജുഡീഷ്യറിയുടെ നിരീക്ഷണം കേരളത്തിലെ കുട്ടികളുടെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

Also Read:പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

‘പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം ചേർത്തല ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരതയും നാം ഇന്നലെ ഞെട്ടലോടെ കേട്ടു. കേരളത്തിൽ കഴിഞ്ഞ ഒരു വർഷം 2209 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ് കേരളത്തിലെ കണക്ക് എന്നത് നമ്മുടെ കുട്ടികളുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. എന്നിട്ടും ഒന്നും കാണാതെയും കേൾക്കാതെയും നടക്കുകയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തന്നെ നേരിട്ട് കാര്യങ്ങൾ കേരളത്തിൽ ഇത്ര കണ്ട് ഗുരുതരമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും മറുപടി പറയാത്ത വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിർത്തുന്നതാണ് ഉചിത’മെന്ന് ശോഭ സുരേന്ദ്രൻ വിമർശിച്ചു.

‘നമ്മുടെ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ആഭ്യന്തര വകുപ്പും, അവർക്ക് ഏതുകാര്യത്തിനും സമീപിക്കാവുന്ന വനിതാശിശുക്ഷേമ വകുപ്പമാണ് കേരളത്തിനാവശ്യം. ആഭ്യന്തരമന്ത്രി സമ്പൂർണ്ണ പരാജയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെന്ന കാരണത്താലാകും ഹൈക്കോടതി അതും കൂടി പറയാഞ്ഞതെ’ന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button