തിരുവനന്തപുരം : ജമാ-അത്തെ ഇസ്ലാമുമായി യു ഡി എഫ് സഹകരിക്കുന്നതിലും അതിലെ എല്‍ ഡി എഫ് പ്രതികരണത്തിലുമൊക്കെ തമാശയാണ് തോന്നുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാ-അത്തെ ഇസ്ലാമുമായി സഹകരിക്കുമെന്ന യുഡിഎഫിന്റെ പ്രസ്താവനയെയും ഇതിനെ വിമര്‍ശിച്ചെത്തിയ എല്‍ഡിഎഫ് പ്രതികരണത്തെയും വിമര്‍ശിച്ചായിരുന്നു ശോഭാ സുരേന്ദ്രന്‍ന്റെ പ്രതികരണം. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചത്.
മുസ്ലിം ലീഗ് രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുന്ന ഒരു മുന്നണി അതില്‍ തന്നെ വര്‍ഗീയമായതിനാല്‍ ഇനി ജമാ-അത്തെ ഇസ്ലാമുമായുമായി സഹകരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ സംഘടനകളോട് കൈകോര്‍ത്തത് കേരളം കണ്ടിട്ടുള്ളതാണെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു.
അതേസമയം ജമാ-അത്തെ ഇസ്ലാമുമായി യുഡിഎഫ് സഹകരിക്കുന്നതില്‍ വിമര്‍ശനം ഉന്നയിക്കുന്നതിലും ചോദ്യം ചോദിക്കുന്നതിനും എല്‍ ഡി എഫിനുള്ള ധാര്‍മ്മിക അടിത്തറ എന്തെന്ന് ഉള്ളതാണ്. 2009ല്‍ പൊന്നാനിയില്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും തടവിലായിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുമായി പിണറായി വിജയന്‍ കൂട്ട് കൂടിയത്, വേദി പങ്കിട്ടത് ഓര്‍മ്മയില്ലേ? അബ്ദുല്‍ നാസര്‍ മദനിയുമായി ഉള്ള ധാരണപ്രകാരം അവര്‍ക്കും കൂടെ സ്വീകാര്യനായ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചില്ലേ? ഇന്നും നിങ്ങളത് തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്കാരുടെ ചാരിത്ര്യപ്രസംഗം കൈയില്‍ ഇരിക്കുന്നതാകും നന്നാകുകയെന്ന് ശോഭാ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ജമാ-അത്തെ ഇസ്ലാമുമായി യു ഡി എഫ് സഹകരിക്കുന്നതിലും അതിലെ എല്‍ ഡി എഫ് പ്രതികരണത്തിലുമൊക്കെ തമാശയാണ് തോന്നുന്നത്. മുസ്ലിം ലീഗ് രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുന്ന ഒരു മുന്നണി അതില്‍ തന്നെ വര്‍ഗീയമായതിനാല്‍ ഇനി ജമാ-അത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ സംഘടനകളോട് കൈകോര്‍ത്തത് കേരളം കണ്ടിട്ടുള്ളതാണ്.
രണ്ടാമതായി, ഇതൊക്കെ ചോദിക്കാന്‍ എല്‍ ഡി എഫിനുള്ള ധാര്‍മ്മിക അടിത്തറ എന്തെന്ന് ഉള്ളതാണ്. 2009ല്‍ പൊന്നാനിയില്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും തടവിലായിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുമായി പിണറായി വിജയന്‍ കൂട്ട് കൂടിയത്, വേദി പങ്കിട്ടത് ഓര്‍മ്മയില്ലേ? അബ്ദുല്‍ നാസര്‍ മദനിയുമായി ഉള്ള ധാരണപ്രകാരം അവര്‍ക്കും കൂടെ സ്വീകാര്യനായ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചില്ലേ? ഇന്നും നിങ്ങളത് തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്കാരുടെ ചാരിത്ര്യപ്രസംഗം കൈയില്‍ ഇരിക്കുന്നതാകും നന്നാകുക.
സത്യത്തില്‍ അപകടകാരമാംവിധമുള്ള സാമൂഹ്യ അന്തരീക്ഷമാണ് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ഉണ്ടാകാന്‍ പോകുന്നത്. വര്‍ഗീയമായ ദ്രുവീകരണത്തിലൂടെ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ എന്ന ബോധ്യം ഇടതുപക്ഷത്തെയും കോണ്‍ഗ്രെസിനേയും മതന്യൂനപക്ഷങ്ങളെ തീവ്രവല്‍ക്കരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇതൊടുവില്‍ എന്ത് വിപത്തില്‍ അവസാനിച്ചാലും അധികാരത്തില്‍ തുടരണം എന്ന ചിന്ത മാത്രമേയുള്ളു. അധികാരത്തിന്റെ അപ്പക്ഷണത്തിന് വേണ്ടി ഒറ്റുകൊടുക്കുന്നതും വെട്ടിമുറിക്കുന്നതും സ്വന്തം രാജ്യമാണെന്ന ബോധ്യമില്ലാത്തവരാണ് ഇവരെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.
Post Your Comments