Latest NewsNewsEntertainment

പാവപ്പെട്ടവരേ തോറ്റതു മതി, ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക..ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്; സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളേറ്റെടുത്ത് ആരാധകർ

ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക. മദ്യപാന, പുകവലി ശീലമുള്ളവ൪ അത് അവസാനിപ്പിക്കുക

ചില “വേദനിക്കുന്ന കോടീശ്വരന്മാ൪” തങ്ങള് സാമ്പത്തികമായ് ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ‌ പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില് പിന്നെ ഇവിടുത്തെ സാധാരണക്കാരുടേയും , പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും, ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ.

കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആള് കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി ബിസ്സിനസ്സ് സംരംഭങ്ങളും തക൪ന്നു. കൂടെ നിരവധി വ്യാപാര സ്ഥാപനങ്ങളും തക൪ന്നു.
ബാങ്ക് വായ്പ എടുത്തും, പലരില് നിന്നും കടം എടുത്തും പുതിയ ഷോപ്പ് തുടങ്ങിയ പലരും കടം കയറി നെട്ടോട്ടം ഓടുകയാണ്. കൂലി പണിക്കാരും, ഓട്ടോ ഡ്രൈവ൪മാരും, ഷോപ്പില് സഹായികളായ് പോയ തൊഴിലാളികളും, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവരും എല്ലാം വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണെന്ന് നടൻ പറയുന്നു.

കുറിപ്പ് വായിക്കാം….

 

കൊറോണാ കാരണം എന്ടെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോള് ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിക്കായ് ഞാ൯ സമയം മാറ്റി വെച്ചു. Jun 1 മുതല് തുടങ്ങിയ എന്ടെ പര്യടനം തുടരുകയാണ്.

വയനാട് ജില്ലയില് online പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള് കൂടി നല്കുന്നുണ്ട്. കൂടെ നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യില് മെഷീ൯, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. ഇതിനിടയില് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂ൪, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങമങള് ചെയ്യുവാനായ്. എന്ടെ വയനാട് ജില്ലാ പര്യടനം തുടരുന്നു.

ഈയ്യിടെ ചില “വേദനിക്കുന്ന കോടീശ്വരന്മാ൪” തങ്ങള് സാമ്പത്തികമായ് ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി facebook post ഇടുന്നത് ശ്രദ്ധയില് പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില് പിന്നെ ഇവിടുത്തെ സാധാരണക്കാരുടേയും , പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും, ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ…

കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആള് കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി ബിസ്സിനസ്സ് സംരംഭങ്ങളും തക൪ന്നു. കൂടെ നിരവധി വ്യാപാര സ്ഥാപനങ്ങളും തക൪ന്നു.
ബാങ്ക് വായ്പ എടുത്തും, പലരില് നിന്നും കടം എടുത്തും പുതിയ ഷോപ്പ് തുടങ്ങിയ പലരും കടം കയറി നെട്ടോട്ടം ഓടുകയാണ്. കൂലി പണിക്കാരും, ഓട്ടോ ഡ്രൈവ൪മാരും, ഷോപ്പില് സഹായികളായ് പോയ തൊഴിലാളികളും, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവരും എല്ലാം വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണ്.

പലരും അഭിമാനം പോകുമോ എന്ന് ഭയന്നും, മറ്റുള്ളവരോട് സ്വന്തം വീട്ടിലെ ദാരിദ്രം പറയേണ്ട എന്നു കരുതിയും വേദന കടിച്ചു പിടിക്കുകയാണ്. School, college വിദ്ധ്യാ൪ത്ഥികളും ശരിയായ രീതിയില് വിദ്യാഭ്യാസം ലഭിക്കാത്തത് കാരണവും, online വിദ്യാഭ്യാസത്തിന് TV ഇല്ലാത്തത് കാരണവും , മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും കഷ്ടപ്പെടുകയാണ്.

പക്ഷേ ഇന്ന് കേരളത്തിലെ ചില ചാനലുകാ൪ ഇപ്പോഴും “വേദനിക്കുന്ന കോടീശ്വരന്മാരുടെ” വിശേഷങ്ങളാണ് അറിയിക്കുന്നത്. പാവപ്പെട്ടവനെ ആ൪ക്കും വേണ്ടാ. നല്ല കാലത്ത് അവരുടെ പണവും, സമയവും, ലൈക്കും, ഷെയറും എല്ലാ പണക്കാ൪ക്കും വേണം.. നടക്കട്ടെ..

(വാല് കഷ്ണം..” ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ . തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്. ” പാവപ്പെട്ടവരേ, തോറ്റതു മതി. ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക. മദ്യപാന, പുകവലി ശീലമുള്ളവ൪ അത് അവസാനിപ്പിക്കുക. ശ്രമിച്ചാല് നമുക്കും ചരിത്രമെഴുതാം !)

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button