ന്യൂഡൽഹി : ജന്മദിനത്തിൽ സുഹൃത്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്‌ളാഡമിർ പുടിന്റെ 68ാം ജന്മദിനമാണ് ഇന്ന്. ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി പുടിന് ആശംസകൾ നേർന്നത്. ഇതിന് പുറമേ കോവിഡ് പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.
പുടിന് നരേന്ദ്രമോദി ആശംസകൾ അറിയിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് അറിയിച്ചത്. ഇന്ത്യയുമായി തന്ത്രപ്രധാന ബന്ധം പുലർത്തുന്നതിനായി പുടിൻ നൽകുന്ന സംഭാവനയെ പ്രധാനമന്ത്രി പ്രശംസിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ആഗോളതലത്തിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും, ഭാവിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും കോവിഡ് വ്യാപനം സംബന്ധിച്ച ചർച്ചകൾ തുടരാനാണ് ഇരു നേതാക്കളും ധാരണയിലെത്തിയിരിക്കുന്നത്.
Post Your Comments