ഭുവനേശ്വര്‍ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിൽ വന്‍ തീപ്പിടുത്തം . അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു . രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ കട്ടക്കിലെ എസ് സി ബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു .
ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും പോലീസ് പറഞ്ഞു . പെട്രോളും ഡീസലും അടങ്ങിയ ടാങ്കുകളിലേക്ക് തീ പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ എസ് എസ് സാരംഗി പറഞ്ഞു.
രണ്ട് ടാങ്കറുകളില്‍ നിന്ന് ഇന്ധനം ഒഴിവാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീപ്പിടുത്തിതന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സാരംഗി പറഞ്ഞു. അതേസമയം, പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.
Post Your Comments