Latest NewsKeralaNews

150ൽ നിന്ന് 25000ത്തിലേയ്ക്ക് വാട്ടര്‍ ബില്‍; വൃദ്ധരെ ആശങ്കയിലാക്കി ഉദ്യോഗസ്ഥർ

രണ്ട് മാസത്തെ വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ 1800 രൂപയും അഡീഷനല്‍ തുകയായി 22,536 രൂപയുമാണ് അടയ്ക്കേണ്ടത്.

തൊടുപുഴ: 150 രൂപ വന്നുകൊണ്ടിരുന്ന വാട്ടര്‍ ബില്‍ കാല്‍ലക്ഷം രൂപയിലേക്ക് മാറി വീട്ടിലുള്ളത് രണ്ട് വൃദ്ധർ മാത്രം. തൊടുപുഴ മുട്ടം തോട്ടുങ്കര വടക്കേടത്ത് കുരുവിള മത്തായിക്കാണ് വാട്ടർ ബില്‍ കിട്ടിയത്. ശരാശരി 150 രൂപ ബില്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് 24,336 രൂപയുടെ ബില്‍ കിട്ടിയത്. മത്തായിയുടെ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. ഇവിടെ രണ്ട് വയോധികര്‍ മാത്രമാണ് താമസിക്കുന്നത്. എന്നാൽ ബില്ലിൽ ഞെട്ടിയിരിക്കുകയാണ് വയോധികർ. ജൂലൈ മാസം കിട്ടിയ വാട്ടർ ബില്ലിലാണ് ഭീമന്‍ തുകയുള്ളത്.

എന്നാൽ ബില്ലിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുക അടയ്ക്കണമെന്നാണ് പറഞ്ഞത്. മീറ്റര്‍ തകരാറില്ലെന്നും കൂടുതല്‍ വെള്ളം ഉപയോഗിച്ചതിന്റെ താരിഫ് വ്യത്യാസമാണ് ഈ തുക എന്നുമായിരുന്നു ഉദ്യോ​ഗസ്ഥരുടെ മറുപടി. രണ്ട് മാസത്തെ വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ 1800 രൂപയും അഡീഷനല്‍ തുകയായി 22,536 രൂപയുമാണ് അടയ്ക്കേണ്ടത്. തുക അടച്ചില്ലെങ്കില്‍ കണക്‌ഷന്‍ വിച്ഛേദിക്കുമെന്നും മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്.

Read Also: പിടിച്ചെടുത്ത ശമ്പളം സർക്കാർ വായ്പ എടുത്ത് ഉടൻ നൽകും; ഉപാധികൾ വച്ച് ധനമന്ത്രി

മുൻപും റീഡിങ് പിഴവ് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ ഈ പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വന്‍ തുകയുടെ ബില്‍ വന്നാല്‍ ജില്ലാ ഓഫിസുകളില്‍ നിന്നു മാറ്റിനല്‍കാന്‍ കഴിയില്ല. ഹെഡ് ഓഫീസായ തിരുവനതപുരത്ത് നിന്ന് മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button