KeralaLatest NewsNews

 എസ്.എം.എസ് ബില്ലില്‍ വെളളത്തിന്റെ അളവ് കാണിക്കണം: ഇല്ലെങ്കില്‍ സ്പോട്ട് ബില്‍ വേണം

 

തിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ്. വഴി നൽകുന്ന ബില്ലിൽ, ഉപഭോക്താക്കള്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് , മുൻ മാസത്തെ മീറ്റർ റീഡിംഗ്‌,  ഇപ്പോഴത്തെ മീറ്റർ റീഡിംഗ്‌ എന്നിവ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശം.  ഇല്ലെങ്കില്‍ പഴയ പോലെ സ്പോട്ട് ബില്‍ തന്നെ നല്‍കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജല അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം നല്ലതാണെങ്കിലും ഇത്തരം സംവിധാനം ഉപയോഗിക്കാൻ അറിയാത്തവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

താൻ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് ഉണ്ട്.   ഇത്തരം വിവരങ്ങൾ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കും ഉണ്ട്.
വിവരങ്ങൾ  അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ജല അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് എസ്.എം.എസ് ബില്ലിംഗ് നിലവിൽ വന്നതെന്ന് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.

ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയും. ഓൺലൈൻ വഴി പണം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്റർ വഴി അടയ്ക്കാമെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button