തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരത്തിൽ കിലോലിറ്ററിന് ഏഴ് രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യമായി ജലഅതോറിറ്റി രംഗത്ത്. നിലവില്‍ പത്തു ലിറ്റര്‍ വെള്ളത്തിന് നാലു പൈസയാണ് കെ.ഡബ്ല്യു.എ ഇടക്കുന്നത്. നിരക്ക് കൂട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അതിനാൽ കിലോലിറ്ററിന് ആറ് രൂപയായെങ്കിലും വർദ്ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കെ.ഡബ്ല്യു.എയുടെ കരട് ശിപാര്‍ശ ഇതുവരെ ജലവിഭവവകുപ്പിന് കൈറിയിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ശിപാര്‍ശ കൈമാറുകയുള്ളൂ. ജലവിഭവവകുപ്പ് ശിപാര്‍ശ പഠിച്ച് തിരുത്തലുകള്‍ വേണമെങ്കില്‍ അത് നിര്‍ദ്ദേശിച്ച് വരുത്തിയ ശേഷമേ വെള്ളക്കരവര്ധന വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് എത്തുകയുള്ളൂ.
വൈദ്യുതി ബോര്‍ഡിന് 1320 കോടി രൂപയാണ് കുടിശ്ശികയായി ജലവകുപ്പ് നല്‍കാനുള്ളത്. വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചതോടെ 23 കോടി രൂപയുടെ അധികബാധ്യതയുണ്ട്. 600 കോടി നഷ്ടത്തില്‍ പോവുന്ന സ്ഥാപനത്തിന് കഴിഞ്ഞ പ്രാവശ്യം ധനവകുപ്പ് 300 കോടി രൂപ അനുവദിച്ചിരുന്നു.ആകെയുള്ള 23,15,649 ഗാര്‍ഹിക ഉപഭോക്താക്കള്‍ അടക്കം 25 ലക്ഷത്തോളം കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്.ജലഅതോറിറ്റിക്ക് ജൂണ്‍ 15 വരെ കുടിശ്ശികയിനത്തില്‍ 1030.5 കോടിരൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് 200 കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുമുണ്ട്. 2018-19 സാമ്ബത്തികവര്‍ഷം അതോറിറ്റിയുടെ വരുമാനം 1057.46 കോടി രൂപയും നഷ്ടം 25.36 കോടിയുമാണ്.
Post Your Comments