മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) നോട്ടപ്പട്ടികയില്‍. വെള്ളക്കരം അടയ്ക്കാത്തതിന്റെ പേരിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബംഗ്ലാവായ വര്‍ഷ ബിഎംസിയുടെ പട്ടികയിലെത്തിയത്.
പത്തോ ആയിരമോ രൂപയല്ല ഏഴ് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്ന് രൂപയാണ് മുഖ്യമന്ത്രി കുടിശിക വരുത്തിയിരിക്കുന്നതെന്നാണ് ബിഎംസി പറയുന്നത്. മുഖ്യമന്ത്രി മാത്രമല്ല 18 മന്ത്രിമാര്‍ വെള്ളക്കരം അടയ്ക്കാതെ വന്‍തുക കുടിശിക വരുത്തിയിട്ടുണ്ടെന്നും ബിഎംസി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇവരുടെ കുടിശിക തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
സുധീര്‍ മുങ്കന്തിവാര്‍, വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ, രാംദാസ് കടം, ഏകനാഥ് ഷിന്‍ഡെ എന്നിവരാണ് വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മന്ത്രിമാരില്‍ ചിലര്‍. ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം തന്നെയാണ് ബിഎംസി ഭരിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ തന്നെ വരുത്തുന്ന നഷ്്ടം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ബിഎംസി.
Post Your Comments