കോവിഡ് വൈറസിനെ പേടിച്ച് സ്കൂൾ അദ്ധ്യാപിക സ്കൂളിലെ സ്വിമ്മിങ് പൂളിലെ പൈപ്പ് തുറന്നു വിട്ടത് മാസങ്ങളോളം. ഇതോടെ സ്‌കൂളിന് വന്ന വാട്ടർബില്ല് 20 ലക്ഷം. ജൂൺ അവസാനം മുതൽ സെപ്തംബർ ആദ്യം വരെയാണ് അദ്ധ്യാപിക ടാപ്പ് നിർത്താതെ തുറന്നുവിട്ടത്. ജപ്പാനിലാണ് സംഭവം.
കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കോവിഡ് വൈറസ് പിടിപെടുമെന്നാണ് അദ്ധ്യാപിക കരുതിയത്. പുതിയ വെള്ളം ഒഴിക്കുന്നത് കോവിഡിനെ തടയാൻ സഹായിക്കുമെന്നും അദ്ധ്യാപിക പറഞ്ഞതായി സ്‌കൂൾ അധികൃതർ പറയുന്നു.
27,000 ഡോളറാണ് വാട്ടർ ബില്ലായി വന്നത്. അതായത്, ഏകദേശം 20 ലക്ഷത്തിലധികം രൂപ. സാധാരണയായി ക്ലോറിൻ, ഫിൽട്ടറിംഗ് എന്നിവ വഴി പൂളിലെ വെള്ളം ശുദ്ധീകരിക്കുന്നതാണ്.
രണ്ട് മാസം കൊണ്ട് 4,000 ടൺ അധികം വെള്ളമാണ് സ്‌കൂൾ ഉപയോഗിച്ചതായി കണക്കാക്കുന്നത്.
Post Your Comments