ഗായകനും അഭിനേതാവുമായ വിജയ് യേശുദാസ് ബിസിനസിലേക്ക് ചുവട് വെക്കുന്നു, പുരുഷന്മാര്ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആരംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
ലോകമെങ്ങും പേരുകേട്ട അന്താരാഷ്ട്ര ബ്രാന്‍ഡായ ചോപ്പ് ഷോപ്പിന്റെ സൗത്ത് ഇന്ത്യന്‍ ഫ്രാഞ്ചൈസിയാണ് വിജയ് യേശുദാസ് ഏറ്റെടുത്തിരിക്കുന്നത്, അതിന്റെ ആദ്യ സംരംഭമായാണ് കൊച്ചിയില്‍ ചോപ്പ് ഷോപ്പ് തുടങ്ങുന്നത്.
കൂടാതെ അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് തന്റെ ഈ പുതിയ സംരഭം തുടങ്ങുന്നത്.
എന്നാൽ കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില് എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്റ്റൈല്‍, വരന്റെ എല്ലാവിധ മേയ്ക്കപ്പ്, മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാക്കുമെന്നും താരം പറയുന്നു.
Post Your Comments