Latest NewsNewsEntertainment

നാണക്കേടിൽ മുങ്ങി തമിഴ്നാട്; വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷനിലെ ആൾക്കാർ ഏറ്റുമുട്ടി; യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി

അധികാര തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി

പ്രശസ്ത മലയാള നടന്‍ വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷനിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി. പുതുച്ചേരി റെഡ്യാര്‍പാളയത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെ(35) മുന്‍ സെക്രട്ടറിയായിരുന്ന ആട്ടുപ്പെട്ടി രാജശേഖരനും സംഘവും കുത്തി കൊലപ്പെടുത്തിയത്. മണികണ്ഠന്റെ അകന്ന ബന്ധു കൂടിയാണ് രാജശേഖരന്‍. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അധികാരം കൈമാറാന്‍ മണികണ്ഠന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് അരും കൊല.

കൂടാതെ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ കുറേ നാളുകളായി അധികാരതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ മണികണ്ഠനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എന്നാല്‍ ഇത് രാജശേഖരനും സംഘവും ഇത് അംഗീകരിച്ചില്ല. മണികണ്ഠന്‍ സ്ഥാനം ഒഴിയണമെന്ന് പല പ്രാവശ്യം രാജശേഖരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണികണ്ഠന്‍ തയ്യാറായില്ല. ഒടുവില്‍ തര്‍ക്ക പരിഹാരത്തിനായി സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നു. ചര്‍ച്ചയിലും സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറല്ലെന്ന് മണികണ്ഠന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മണികണ്ഠനെ പതിയിരുന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

പുതുച്ചേരി റെഡ്യയാര്‍പാളം നെല്ലിത്തോപ്പ് മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ ആക്രമിച്ചു. കത്തി ഉപയോഗിച്ച്‌ കുത്തി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയും മണികണ്ഠനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button