Latest NewsMollywoodNewsEntertainment

വലതു ഭാഗം പൂർണമായും തളർന്നു പോയി, പ്രാഥമിക കർമങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ!! നടി ശരണ്യ ഇപ്പോൾ ജീവിതത്തിലേയ്ക്ക്

സിനിമാ സീരിയൽ രംഗത്ത് സജീവമായിരുന്ന നടി ശരണ്യ കാൻസർ ബാധിതയായി കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ചികിത്സയിലാണ്. ഒന്പതോളം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളർന്നു കിടപ്പിലായ നടി ശരണ്യ ഇപ്പോൾ ജീവിതത്തിലേയ്ക്ക് പിച്ച വച്ച് തുടങ്ങിയിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചു സീമാ ജി നായർ പങ്കുവച്ചു.

‘‘കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ശരണ്യ ബ്രെയിൻ ട്യൂമറിന്റെ ഒമ്പതാമത്തെ സർജറിക്ക് വിധേയയായി. ആ സർ‌ജറി കഴിഞ്ഞപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. ശരണ്യയുടെ വെയിറ്റ് കൂടി 90–95 കിലോയിൽ എത്തി. വലതു ഭാഗം പൂർണമായും തളർന്നു പോയി. എട്ടാമത്തെ സർജറിയിൽ വലതു ഭാഗത്തിന് ശേഷിക്കുറവ് സംഭവിച്ചിരുന്നെങ്കിലും പെട്ടെന്ന് അതിൽ നിന്നു റിക്കവർ ആയി വന്നിരുന്നു. പക്ഷേ, ഈ സർജറിയുടെ കാര്യത്തിൽ അതത്ര എളുപ്പമായിരുന്നില്ല. വീട്ടില്‍ തുടർച്ചയായി ഫിസിയോ തെറപ്പി ചെയ്തു നോക്കി. ഗുണമുണ്ടായില്ല. ഒരടി നടക്കാൻ പറ്റാതെ അവൾ കിടന്ന കിടപ്പിലായിപ്പോയി. പ്രാഥമിക കർമങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ. അങ്ങനെ, കുറച്ചു ദിവസം അവിടെ നിന്നു മാറി നിന്നാൽ ഒരു മാറ്റം ഉണ്ടാകും എന്നു കരുതി, ജൂലൈയിൽ തിരുവന്തപുരത്തു നിന്നു അവളെ ഞാൻ എന്റെ കൊച്ചിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

read also:‘ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെല്ലാമെടുത്ത ശേഷം തന്ത്രിമുഖ്യന് മേൽ ആ തീരുമാനം അടിച്ചേൽപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം’ :ശബരിമല തീർഥാടനം വിശ്വാസ സമൂഹവുമായി ചർച്ച ചെയ്യണമെന്നു കുമ്മനം

അവിടുത്തെ രണ്ടര മാസത്തെ ചികിത്സ അവളെ ആകെ മാറ്റി. ആ ആശുപത്രിയുടെയും അവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും സാബിത്തിന്റെയും അബൂബക്കറിന്റെയുമൊക്കെ കരുണയും കരുതലും അവളെ കിടപ്പിന്റെ തടവിൽ നിന്നു പതിയെപ്പതിയെ മോചിപ്പിച്ചു. ദൈവത്തിന്റെ കരങ്ങൾ എന്നും പറയാം. ദിവസം തുടർച്ചയായ 6 മണിക്കൂർ വരെയാണ് ശരണ്യയ്ക്ക് ഫിസിയോ തെറപ്പി ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഫലമായി ഇപ്പോള്‍ കാണും പോലെ പതിയെപ്പതിയെയെങ്കിലും തനിയെ നടക്കുന്ന സ്ഥിതിയിലേക്കെത്തി. ആരോഗ്യത്തിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവളെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിൽ കൊണ്ടു വന്ന് ഇപ്പോൾ തിരുവനന്തപുരത്തേക്ക് വിട്ടു.” സീമ ജി നായർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button