News

യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍: യുവതിയുടെ ബന്ധുവും ആത്മഹത്യ ചെയ്തിരുന്നു

ഭര്‍ത്താവ് ലിനീഷ് ശരണ്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു

കോഴിക്കോട്: പുതിയാപ്പയില്‍ തീപൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഭര്‍ത്താവ് ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ലിനീഷ് ശരണ്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Read Also : ഒമിക്രോണ്‍: സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചുവെന്ന് വീണ ജോർജ്ജ്

ശരണ്യയുടെ മരണത്തിലെ ഏക ദൃക്സാക്ഷിയും ബന്ധുവുമായ ജാനകി ശരണ്യ മരണപ്പെട്ട് ഒമ്പത് ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. ജാനകിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം ശരണ്യയുടെ ഭര്‍ത്താവ് ലിനീഷിനെതിരെ അയല്‍വാസികല്‍ മൊഴി നല്‍കിയിരുന്നു.

ശരണ്യക്ക് തീപിടിച്ചപ്പോള്‍ അണയ്ക്കുന്നതിന് ഭര്‍ത്താവ് ലിനീഷ് വിസമ്മതിച്ചുവെന്നാണ് അയല്‍വാസി പൊലീസിന് മൊഴി നല്‍കിയത്. ശരണ്യയ്ക്ക് തീപിടിച്ച സമയത്ത് ലിനീഷ് ആരെയോ ഫോണ്‍ ചെയ്ത് നില്‍ക്കുന്നത് കണ്ടെന്ന് മറ്റൊരു അയല്‍വാസി ഉണ്ണിയും മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button