KeralaLatest NewsNews

ലൈഫ് മിഷന്‍ പദ്ധതിയിലും ശിവശങ്കറിന്റെ കൈക്കടത്തല്‍ : തെളിവുകള്‍ പുറത്ത്

 

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയിലും ശിവശങ്കറിന്റെ കൈക്കടത്തല്‍ . തെളിവുകള്‍ പുറത്ത്. വിവാദത്തെ തുടര്‍ന്ന് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ, തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസന്റിനെ എത്തിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റെഡ് ക്രസന്റ് സമര്‍പ്പിച്ച പ്ലാനും എസ്റ്റിമേറ്റും പ്രകാരം 20 കോടി രൂപ നിര്‍മാണചെലവ് വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

read also :5 വർഷം കൊണ്ട് 129 കോടിയുടെ ആസ്തി വർദ്ധന ; ശിവകുമാറിനു കുരുക്കായി സിബിഐ റിപ്പോർട്ട്

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ നിന്ന് കമ്മിഷന്‍ ലഭിച്ചെന്ന വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെ ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ് തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തായത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസന്റ് സഹായം കൊണ്ടുവന്നത് എം.ശിവശങ്കറാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ യു.വി. ജോസ് സ്ഥിരീകരിക്കുന്നു. ഭവനസമുച്ചയ നിര്‍മാണത്തിന് യുഎഇയില്‍ നിന്ന് സ്‌പോണ്‍സറെ കിട്ടാന്‍ സാധ്യതയുണ്ടെന്നും അനുയോജ്യമായ സ്ഥലം നിര്‍ദേശിച്ച് ഡിപിആറും പ്ലാനിന്റെ പവര്‍ പോയിന്റ് പ്രസന്റേഷനും അയച്ചുകൊടുക്കാനും ശിവശങ്കര്‍ പറഞ്ഞു.

വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് ലൈഫ് മിഷന്‍ ശിവശങ്കറിനെ അറിയിക്കുകയും ചെയ്തു. റെഡ് ക്രസന്റും യുണിടാകുമായി ഒപ്പുവച്ച കരാറിന്റെ വിവരങ്ങള്‍ ലൈഫ് മിഷന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ പ്ലാന്‍ വിശദമായി പരിശോധിച്ച് ലൈഫ് മിഷന്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് മുറികളുടെ വിന്യാസവും വിസ്തീര്‍ണവും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മാണ ഘട്ടങ്ങളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button