ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ താൻ പ്രധാനമന്ത്രിയായാൽ ചവറ്റുകൊട്ടയിലിടുമെന്ന രാഹുല്‍ ഗാന്ധി യുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. അധികാരത്തില്‍ എത്തിയാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ രാഹുലിന് അത് അടുത്ത ജന്മത്തിലെ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമം റദ്ദാക്കാന്‍ ഈ ജന്മത്തില്‍ കര്‍ഷകര്‍ രാഹുലിന് അവസരം നല്‍കില്ല. രാഹുല്‍ ആരാണെന്നും അദ്ദേഹത്തിന്റെ കഴിവുകള്‍ എന്താണെന്നും രാജ്യത്തിന് മുഴുവന്‍ അറിയാം. അതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിയാനുള്ള അവസരം കര്‍ഷകര്‍ അദ്ദേഹത്തിന് നല്‍കില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ ഗുണകരമാണെന്ന് കര്‍ഷകര്‍ക്കറിയാമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.
അതേസമയം ഹത്രാസില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെയും കിഷന്‍ റെഡ്ഡി വിമര്‍ശിച്ചു. ഹത്രാസ് കേസില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം എന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments