CricketLatest NewsNewsSports

ഡുപ്ലെസിന്റെ കാല്‍മുട്ടില്‍ ഐസ് പാക്ക്: താരം പരിക്കിന്റെ പിടിയിലോ? ആശങ്കയോടെ ആരാധകർ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെച്ചത്. ഇപ്പോള്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിന് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. പഞ്ചാബിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സിഎസ്‌കെ പങ്കുവെച്ച വീഡിയോയില്‍ ഡുപ്ലെസിന്റെ കാല്‍മുട്ടില്‍ ഐസ് പാക്ക് കെട്ടിവെച്ചിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. ഇതാണ് ഡുപ്ലെസിസിന്റെ പരിക്ക് സംബന്ധിച്ച അഭ്യൂഹം പരക്കാന്‍ കാരണം. എന്നാല്‍ ഡുപ്ലെസിസിന്റെ പരിക്ക് ഗുരുതരമല്ലെന്നും കളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Read also: തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മോദി രാജ്യത്തോട് കള്ളം പറയുകയാണ്: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

നിലവില്‍ അഞ്ച് മത്സരങ്ങൾ കളിച്ച സിഎസ്കെ രണ്ട് മത്സരത്തിൽ മാത്രമാണ് ജയിച്ചിട്ടുള്ളത്. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ടീമെന്ന റെക്കോഡ് ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടമാകുമോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സിഎസ്‌കെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button