ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ കൈയ്യേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ കര്‍ഷക പ്രതിഷേധങ്ങളുടെ ഭാഗമാകാനെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയ്ക്ക് എങ്ങനെ നമ്മുടെ മണ്ണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ ? ഇന്ത്യയിലെ ഏറ്റവും പരമോന്നതനായ വ്യക്തി തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി മണ്ണ് വിട്ട് നല്‍കുമെന്ന് അവര്‍ക്കറിയാമെന്നതിനാലാണ് അത്. തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മോദി രാജ്യത്തോട് കള്ളം പറയുകയാണ്. 1200 ചതുരശ്ര കിലോമീറ്റര്‍ മോദി ചൈനയ്ക്ക് നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം ആരോപിച്ചു.
Read also: ശരീരം വെന്ത നിലയിൽ സമുദ്ര ജീവികള്‍ കരയ്ക്ക് അടിയുന്നു: ലോകത്തെ നടുക്കി കടല്‍ ദുരന്തം
ഹത്രാസ് സംഭവത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി ഒരു പ്രസ്താവയും നടത്തുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തോട് ഭരണകൂടം എങ്ങനെയാണ് പെരുമാറിയതെന്ന് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. കൊവിഡ് പ്രതിസന്ധിയെ പറ്റി ഫെബ്രുവരിയില്‍ ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഞാന്‍ തമാശ പറയുകയാണെന്നാണ് അവര്‍ അന്ന് പറഞ്ഞതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Post Your Comments