Latest NewsIndiaNews

കോൺഗ്രസ് എംഎൽഎ ഡി.കെ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു : സിബിഐ

ബംഗലൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷനും എംഎൽഎയുമായ ഡി.കെ ശിവകുമാർ അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സിബിഐ. ശിവകുമാറിന്റെയും സഹോദരൻ ഡി.കെ സുരേഷിന്റെയും കർണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് ശേഷമാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായും സിബിഐ അറിയിച്ചു.

Read Also : താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുഴുവൻ താരങ്ങളെയും ഒന്നിപ്പിച്ച് പുതിയ ചിത്രമെത്തുന്നു ; കൂടുതൽ വിവരങ്ങൾ പുറത്ത്  

കർണാടകയിൽ മന്ത്രിയായിരിക്കെയാണ് ശിവകുമാർ അനധികൃത സമ്പാദ്യം ഉണ്ടാക്കിയത്. കർണാടക കൂടാതെ ഡൽഹിയിലും മഹാരാഷ്ട്രയിലും ഉൾപ്പെടെ 14 ഇടങ്ങളിലായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്. ഏകദേശം 57 ലക്ഷം രൂപയും നിരവധി രേഖകളും സിബിഐ കണ്ടെടുത്തിട്ടുണ്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐയുടെ നിഗമനം.

2020 മാർച്ചിൽ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ നടപടി. വസ്തു, ബാങ്ക് ഇടപാടുകളുടെ രേഖകളും കംപ്യൂട്ടർ ഹാർഡ് ഡിസ്കുകളുമാണ് സിബിഐ കണ്ടെടുത്തത്. അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button