Latest NewsNewsIndia

അനധികൃത സ്വത്ത് സമ്പാദനകേസ് : ഡി.കെ.ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

ന്യൂ ഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത കർണാടക കോൺഗ്രസ് നേതാവും,മുൻ മന്ത്രിയുമായിരുന്ന ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 15 വരെയാണ് പ്രത്യേക കോടതി നീട്ടിയത്. ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയതിനെത്തുടർന്ന് സെപ്റ്റംബർ 26 ന് ശിവകുമാർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളുകയും ഒക്ടോബർ ഒന്ന് വരെ ശിവകുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ, സെപ്തംബർ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button