ന്യൂ ഡൽഹി : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആദായനികുതി വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു. ആദായനികുതി വകുപ്പിനെ മാത്രമല്ല റിസര് ബാങ്കിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയുമെല്ലാം അവര്‍ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വരുന്ന അഞ്ചുവര്‍ഷവും ഇത് തുടരുമെന്നും അദ്ദേഹം വിമർശിച്ചു.
Also read : ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഗതാഗതം സ്തംഭിപ്പിച്ച് കർണാടകയിൽ പ്രതിഷേധം
നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും, ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറിയിച്ചിരുന്നു.
Ramalinga Reddy, Congress on arrest of #DKShivakumar: This is 100% politically motivated. Central government is misusing Income Tax Dept, ED, Reserve Bank of India, Election Commission, everything. Since 5 years they are doing this. They are killing democracy. pic.twitter.com/67tGeJ6wIC
— ANI (@ANI) September 3, 2019
2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ പിടിച്ചുവെന്നതാണ് കേസ്. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. . ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിൽ നടത്തിയ റെയ്‌ഡിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ നൽകിയ വിശദീകരണം.
Post Your Comments