ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഗതാഗതം സ്തംഭിപ്പിച്ച് കർണാടകയിൽ പ്രതിഷേധം. ബെംഗളൂരു-മൈസൂരു പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. കനകപുരയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം നാളെ കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കനകപുരയില്‍ നാളെ ബന്ദിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ചന്നബസപ്പയില്‍ പ്രവര്‍ത്തകര്‍ ടയറുകള്‍ കത്തിച്ചാണ് പ്രവർത്തകർ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത്.
Read also: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ
ഇതിനിടെ തന്റെ അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ശിവകുമാർ ആരോപിച്ചു. തന്നെ അറസ്റ്റു ചെയ്യുകയെന്ന മിഷന് ഒടുവില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments