ഡല്‍ഹി:ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്. ഫ്രാന്‍സിലെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം പുറത്തവിട്ടത്.
ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, റഡാര്‍, ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങള്‍ എന്നിവ വഹിക്കാന്‍ പ്രാപ്തിയുള്ള ഒരു കൂട്ടം ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ സിഎന്‍എസും ഇസ്‌റോയും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആണ് തീരുമാനമെടുത്തത്. കപ്പലുകളില്‍ നിന്ന് അനധികൃതമായി എണ്ണ ചോര്‍ത്തുന്നത് ഉള്‍പ്പെടെ കണ്ടത്താന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഇതിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ബഹിരാകാശത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംവിധാനമാണിത്. അതിലൂടെ കപ്പലുകളെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയും.ഉപഗ്രഹ സംവിധാനത്തിന്റെ നിരീക്ഷണ കേന്ദ്രം ഇന്ത്യയിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉപഗ്രഹങ്ങള്‍ക്ക് നിരീക്ഷിക്കാനുള്ള കഴിവുണ്ടെന്നും അതിനാല്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ പലതവണ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കപ്പലുകളിലെ വാതക ചോര്‍ച്ചയും കണ്ടെത്താനാകും.
Post Your Comments