പാരീസ് : കോവിഡിനെതിരായ പോരാട്ടത്തിൽ ഭാരതത്തിനും , പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മാക്രോൺ ഇന്ത്യയെ പിന്തുണച്ചത്. കൊറോണ തരംഗത്തെ നേരിടാനുള്ള ഇന്ത്യയുടെ കഴിവിൽ വിശ്വാസം പ്രകടിപ്പിച്ച മാക്രോൺ വാക്‌സിൻ വിതരണം ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കൽ ,യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാക്രോണിന്റെ പ്രസ്താവന.
വാക്സിൻ വിതരണത്തിൽ ഇന്ത്യയ്ക്ക് ആരുടെയും ഉപദേശങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ഇന്ത്യ മനുഷ്യരാശിക്കായി ധാരാളം രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അവസ്ഥ എന്താണെന്ന് ഞങ്ങൾക്കറിയാം, – ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സാന്നിധ്യത്തിൽ വാക്സിൻ ക്ഷാമം, നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യം വച്ചുള്ള വിമർശനങ്ങൾ എന്നിവ ഉയരുമ്പോഴാണ് മാക്രോൺ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ മൈത്രിയിലൂടെ 95 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 663.69 ലക്ഷം കൊറോണ വാക്സിൻ ഡോസ് കയറ്റുമതി ചെയ്തു.
Post Your Comments