Latest NewsNewsIndia

പ്രൊജക്ട്–75ൽ സഹകരിക്കില്ല: മോദിയുടെ സന്ദർശനത്തിന് മുൻപ് പ്രഖ്യാപനവുമായി ഫ്രാൻസ്

ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കാൻ തയാറാണ്.

ന്യൂഡൽഹി: അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്ന നിലപാടുമായി ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയുടെ ഭാഗമാകില്ലെന്ന് ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.

എന്നാൽ, ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോയെ പാരിസിൽ നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണു നേവൽ ഗ്രൂപ്പ് കമ്പനിയുടെ നിലപാടെന്നതു ശ്രദ്ധേയമാണ്. അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രൊജക്ട്–75 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രൊജക്ട്–75ന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ ആയുധങ്ങൾ വേണമെന്നാണു നാവികസേനയുടെ നിലപാട്.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

‘ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കാൻ തയാറാണ്. ആർഎഫ്പിയിലെ ചില നിർദേശങ്ങൾ കാരണം, നിർദേശക അപേക്ഷ ഞങ്ങൾക്കും മറ്റു വിദേശ നിർമാതാക്കൾക്കും (എഫ്ഒഇഎം) രണ്ടു തന്ത്രപ്രധാന പങ്കാളികൾക്കും അയച്ചു തരാനാകില്ല. അതിനാൽ പദ്ധതിക്കായി ഔദ്യോഗികമായി ലേലത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കാവില്ല’– നേവൽ ഗ്രൂപ്പ് ഇന്ത്യ കൺട്രി ആൻഡ് മാനേജിങ് ഡയറക്ടർ ലോറന്റ് വിഡ്വോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button