ലഖ്നൗ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് തന്റെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം നടത്തുന്നതിനിടെയാണ് യോഗിയുടെ ഈ നിര്‍ദേശം.
അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പട്ടികജാതി, പട്ടികവര്‍ഗവുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തിലും ഗൗരവത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പൊലീസിനോട് നിര്‍ദ്ദേശിച്ചു. 2019 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഡാറ്റ ഉദ്ധരിച്ച് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 55.2 ശതമാനം ശിക്ഷാ നിരക്ക് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 ല്‍ 8,059 സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ കേസുകളില്‍ ശിക്ഷ വിധിച്ചു. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് രാജസ്ഥാനില്‍ ആണ്. 5,625 കേസുകള്‍.
അതേസമയം, ” ഞങ്ങളുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സുരക്ഷയ്ക്കായി കുടുംബങ്ങളുള്ള ആളുകള്‍ ഇന്ന് ഒത്തുചേരേണ്ടിവരും. അപ്പോള്‍ മാത്രമേ ഭരണാധികാരികള്‍ അവരുടെ അഹങ്കാരത്തില്‍ നിന്ന് ഉണരുകയുള്ളൂ. ” എന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഹിന്ദിയില്‍ ട്വീറ്റില്‍ പറഞ്ഞു,
ബലാത്സംഗക്കേസുകളില്‍, ഹത്രാസിലോ ബാരയിലോ ബല്‍റാംപൂരിലോ ആകട്ടെ, മതം, ജാതി, വര്‍ഗം, വോട്ട്, സ്വാധീനം എന്നിവയുടെ പക്ഷപാതപരമായ രാഷ്ട്രീയം മാറ്റിനിര്‍ത്തി ഓരോ സര്‍ക്കാരും സ്ത്രീ സുരക്ഷയ്ക്കായി പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments