കൊച്ചി : ലൈഫ് പദ്ധതി ഇടപാടില്‍ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.ലൈഫ് പദ്ധതിയുമായി ബദ്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ യു.വി ജോസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാർ, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷൻ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ , ഹെൽത്ത് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments