അടുത്തിടെ ട്വിറ്റർ എന്ന പേരിൽ നിന്നും റീബ്രാൻഡ് ചെയ്യപ്പെട്ട പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മേധാവികളുടെ ഫോണുകളിൽ അവരുടെ ആപ്പ് ഉണ്ടാവുക സ്വാഭാവികമാണെന്നാണ് മിക്ക ആളുകളുടെയും ധാരണ. എന്നാൽ, എക്സ് സിഇഒ ലിൻഡ യക്കാരിനോ ഇത്തരം ധാരണകൾ തിരുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ തന്റെ ഐഫോൺ, ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോഴാണ് ലിൻഡ എക്സ് ഉപയോഗിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. നിമിഷ നേരങ്ങൾ കൊണ്ട് അഭിമുഖം വൈറലായി മാറിയതോടെ, എക്സ് ഉപഭോക്താക്കൾ വലിയ രീതിയിൽ തന്നെ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
ലിൻഡയുടെ ഐഫോണിന്റെ ഹോം സ്ക്രീനിൽ മെസേജ്, ഫേസ് ടൈം, വാലറ്റ്, ക്യാമറ, കലണ്ടർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളാണ് ഉള്ളത്. എക്സിന്റെ പ്രധാന എതിരാളിയായ ഫേസ്ബുക്ക് വരെ ഹോം സ്ക്രീനിൽ ഉൾപ്പെടുത്തിയ ലിൻഡ എന്തുകൊണ്ട് എക്സ് ഉപയോഗിക്കുന്നില്ലെന്ന ചോദ്യമാണ് വലിയ രീതിയിൽ ഉയർന്നിരിക്കുന്നത്. സ്വന്തം കമ്പനിയുടെ ആപ്പ് സ്വന്തം ഫോണിലെ ആദ്യ പേജിൽ ഇടം പിടിക്കാത്തത് ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ് ലിൻഡ യക്കാരിനോ എക്സിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. പരസ്യം, മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്മെന്റ് എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച വ്യക്തിയാണ് ലിൻഡ യക്കാരിനോ.
Also Read: വിജയ് അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല: ഭീമൻ രഘു
Post Your Comments