Latest NewsNewsIndia

ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: അടുത്തിടെ ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്സില്‍ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുള്‍പ്പെട്ട ഇരുപതില്‍പരം സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രധാന കാരണം. ഇപ്പോഴിതാ ഈ വൈറല്‍ പട്ടിക എക്സിന്റെ ഉടമസ്ഥനായ എലോണ്‍ മസ്‌കിന്റെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടികയ്ക്ക് മസ്‌ക് കമന്റ് ചെയ്തിട്ടുണ്ട്. ഇംപ്രസീവ് എന്നാണ് പോസ്റ്റിന് താഴെ മസ്‌ക് കുറിച്ചിരിക്കുന്നത്.

Read Also: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജരായ സിഇഒമാരെ പരിചയപ്പെടാം

ആല്‍ഫബെറ്റ് സിഇഒ (ഗൂഗിളിന്റെ മാതൃകമ്പനി – സുന്ദര്‍ പിച്ചെ – തമിഴ്നാട്ടിലെ മധുരൈയില്‍ ജനനം

മൈക്രോ സോഫ്റ്റ് സിഇഒ – സത്യ നദെല്ല – ഹൈദരാബാദില്‍ ജനനം

യൂട്യൂബ് സിഇഒ – നീല്‍ മോഹന്‍, യുഎസിലെ ഇന്ത്യാനയില്‍ ജനനം, ഇന്ത്യന്‍ വംശജരാണ് മാതാപിതാക്കള്‍

അഡോബ് സിഇഒ – ശന്തനു നാരായണ്‍ – ഹൈദരാബാദില്‍ ജനനം

വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് സിഇഒ – അജയ് ബന്‍ഗ -പൂനെയില്‍ ജനനം

ഐബിഎം സിഇഒ – അരവിന്ദ് കൃഷ്ണ – ആന്ധ്രാപ്രദേശില്‍ ജനനം

ആല്‍ബര്‍ട്ട്സണ്‍സ് സിഇഒ – വിവേക് ശങ്കരന്‍ – ഇന്ത്യന്‍ വംശജന്‍

നെറ്റ്ആപ്പ് സിഇഒ – ജോര്‍ജ് കുര്യന്‍ – കേരളത്തില്‍ ജനനം

പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്സ് – നികേഷ് അറോറ, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജനനം

അരിസ്റ്റ് നെറ്റ് വര്‍ക്ക് സിഇഒ – ജയ്ശ്രീ ഉള്ളാല്‍ – ലണ്ടനില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍

നൊവാര്‍ട്ടിസ് സിഇഒ – വസന്ത് നരസിംഹന്‍ – പിറ്റ്സ്ബര്‍ഗില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍

സ്റ്റാര്‍ബക്സ് സിഇഒ – ലക്ഷ്മണ്‍ നരസിംഹന്‍ – പൂനെയില്‍ ജനനം

മൈക്രോണ്‍ ടെക്നോളജി – സഞ്ജയ് മെഹ്രോത്ര – കാണ്‍പൂരില്‍ ജനനം

ഫ്ളെക്സ് സിഇഒ – രേവതി അദ്വെതി – ഇന്ത്യയില്‍ ജനനം

വെഫെയര്‍ – നീരജ് ഷാ – മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍

ചാനെല്‍ സിഇഒ – ലീന നായര്‍ – മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍

ഒണ്‍ലിഫാന്‍സ് സിഇഒ – അംരാപലി ഗാന്‍ (ഇന്ത്യയില്‍ ജനനം)

മോട്ടറോള മൊബിലിറ്റി സിഇഒ – സഞ്ജയ് ഝാ – ബിഹാറില്‍ ജനനം

കോഗ്‌നിസന്റ് സിഇഒ – രവി കുമാര്‍ എസ് – ഇന്ത്യയില്‍ ജനനം

വിമിയോ സിഇഒ – യുഎസിലെ മിഷിഗണില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button