Latest NewsNewsSports

താരങ്ങള്‍ക്ക് ഒരുപാട് ക്ഷീണം; തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല

തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ബാഴ്‌സലോണ ബോസ് റൊണാള്‍ഡ് കോമാന്‍. ഞായറാഴ്ച ക്യാമ്പ് നോവില്‍ സെവിയയുമായുള്ള ടീമിന്റെ 1-1 സമനിലയെക്കുറിച്ചാണ് കോമാന്‍ മനസ്സ് തുറന്നത്.തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും 90 മിനിറ്റിന്റെ അവസാന നിമിഷത്തില്‍ താരങ്ങള്‍ക്ക് ഒരുപാട് ക്ഷീണം അനുഭവപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read Also: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരം : ഏറ്റുമുട്ടുന്നത് ഈ ടീമുകൾ

ക്ഷീണം കാരണം ഉണ്ടായ കൃത്യത കുറവ് മൂലം ആണ് അവസാന നിമിഷങ്ങളിലെ പ്രകടനം മോശം ആയത്. ‘അവര്‍ ഞങ്ങളെ നന്നായി പ്രെസ്സ് ചെയ്തു കളിച്ചു. പക്ഷേ ഞങ്ങള്‍ അത് രണ്ടുതവണ തകര്‍ത്തു, പന്ത് ഉപയോഗിച്ചുള്ള ഞങ്ങളുടെ കളിയില്‍ അവര്‍ നന്നായി പ്രതിരോധിച്ചുഅവസാനം ഞങ്ങള്‍ ക്ഷീണിതരായിരുന്നു എന്നതാണ് പ്രശ്നം. ആദ്യ രണ്ട് കളികളേക്കാള്‍ ഞങ്ങള്‍ക്ക് ഇന്നലെ ഊര്‍ജം കുറവ് ആയിരുന്നു.അവരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മികച്ച ഫോമിലായിരിക്കണം. ഞങ്ങള്‍ അങ്ങനെ ആയിരുന്നില്ല.’ അദ്ദേഹം സ്പോര്‍ട്ടിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button