റൊണാൾഡ് കോമാൻ ബാഴ്‌സലോണയിൽ എത്തിയതിന് ശേഷം തന്നെ പുറത്താക്കിയ രീതിയെ വിമർശിച്ച് മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. ബാഴ്‌സയുടെ ഇപ്പോഴത്തെ പരിശീലകൻ കോമാന് ഒരു വ്യക്തിത്വം ഇല്ലെന്ന് സുവാരസ് പറഞ്ഞു. ‘അദ്ദേഹം ഒരു ദിവസം ബാഴ്‌സലോണയിൽ തന്നെ കണക്കിൽപ്പെടുത്തില്ലെന്നും ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നും താരം പറഞ്ഞു.
അടുത്ത ദിവസം കാര്യങ്ങൾ തീരുമാനമായില്ലെങ്കിൽ വിയ്യാറയലിന് എതിരെ ടീമിൽ ഉണ്ടാകുമെന്നും കോമാൻ പറഞ്ഞു. കോമാന് ഒരു വ്യക്തിത്വം ഇല്ലെന്ന് ഞാൻ അന്ന് മനസിലാക്കി. ബാഴ്‌സയുടെ മുൻ പ്രസിഡന്റ് ബാർതമെയുയാണ് തന്നെ ഏറ്റവും മോശമായി ട്രീറ്റ് ചെയ്തത്. ബാർതമെയു എല്ലാ കാര്യങ്ങളും നേരെ മാധ്യമങ്ങളോടാണ് പറഞ്ഞത്.
ഇതൊക്കെ തന്നോട് നേരിട്ടായിരുന്നു പറയേണ്ടത്. ബാഴ്‌സലോണയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിശീലകൻ ലൂയി എന്റികെ ആയിരുന്നു’ സുവാരസ് പറഞ്ഞു. ബാഴ്‌സലോണ വിട്ട് അത്ലാന്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസ് സ്പാനിഷ് ലീഗ് കിരീടം നേടിയ സന്തോഷത്തിലാണ്.
Post Your Comments