ലക്നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ശാരീരിക അവശതയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
പെണ്‍കുട്ടിയുടെ കുടുംബവുമായി സമാജ്‍വാദി പാര്‍ട്ടി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോർട്ട് ഉണ്ട് .
Post Your Comments