Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി മദ്ധ്യപ്രദേശ് മുൻ എംഎൽഎ ദാദാ രംഗുലം

ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാൻ ആരും ബോംബ് നിർമ്മിക്കാത്തത് എന്തുകൊണ്ടാന്ന് മദ്ധ്യപ്രദേശ് മുൻ എംഎൽഎ ദാദാ രംഗുലം. പൊതുസമ്മേളനത്തിനിടെയായിരുന്നു ഗോണ്ട്വാന ഗണതന്ത്ര പാർട്ടി അംഗം കൂടിയായ എം എൽ എയുടെ പരാമർശം. . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മരണപ്പെട്ട് കാണാൻ താല്പര്യമുണ്ടെന്ന രീതിയിലായിരുന്നു ദാദാ രംഗുലയുടെ പ്രസ്താവന .

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആർക്കും ബോംബ് നിർമ്മിക്കാനാവില്ലെ, നരേന്ദ്രമോദിയെ സഹിക്കാൻ വയ്യ , മറ്റ് രാജ്യങ്ങളിൽ ബോംബുകൾ നിർമ്മിക്കുന്നില്ലേ? ഇന്ദിരാഗാന്ധിയെ വധിക്കാൻ വെടിയുണ്ടകൾ ലഭ്യമായി. രാജീവ് ഗാന്ധിയെ കൊല്ലാൻ വിദേശത്ത് നിന്ന് ചാവേർ എത്തി ബോംബ് സ്ഫോടനം നടത്തി . പക്ഷെ മോദിയെ കൊലപ്പെടുത്താൻ മാത്രം ബോംബ് നിർമ്മിക്കാൻ ആർക്കും കഴിവില്ലേ? മറ്റ് രണ്ട് പേരെയും കൊല്ലാൻ കഴിയുമല്ലോ, എനിക്ക് അറിയണം, പിന്നെ എന്തുകൊണ്ട് മോദിയെ വധിക്കാൻ പറ്റുന്നില്ല’- ദാദാ രംഗുലം വീഡിയോയിലൂടെ പറഞ്ഞു.

Read Also :  ‘സംസ്ഥാനത്ത് പീഡനകേസുകളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണം’; നടപടികൾ ശക്തമാക്കി യോഗി സർക്കാർ

അതേസമയം വീഡിയോ വൈറലായതോടെ ദാദാ രംഗുലത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. ആരോപണവിധേയനായ ഒരു ‘കൊലപാതകി’ എന്നാണ് മുൻ എം‌എൽ‌എ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button