ലക്‌നൗ : സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ പീഡനങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കി ഉത്തർപ്രേദേശ് സർക്കാർ. ഇതുവരെ സംസ്ഥാനത്തുണ്ടായ പീഡനങ്ങളെല്ലാം അതിവേഗം അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
പീഡനകേസുകളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ യോഗി ഉത്തരവിട്ട വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് അറിയിച്ചത്. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരായ പീഡനങ്ങൾ അന്വേഷിക്കാൻ പോലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ നടപടി.
അതേസമയം ഹത്രാസ് സംഭവത്തെ രാഷ്ട്രീയമായും വർഗ്ഗീയമായും മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ മുൻനിർത്തി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
Post Your Comments