KeralaLatest NewsNews

കേരളത്തിൽ എലിപ്പനി പടരുന്നു ; രണ്ട് പേർ മരിച്ചു

ആലപ്പുഴ : കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച്‌ രണ്ട് പേര്‍ മരിച്ചു . നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത് . കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു . എന്നാല്‍ വെള്ളിയാഴ്ച രാവിലെ 9നു മരണം സംഭവിക്കുകയായിരുന്നു.

Read Also : കോവിഡ് രോഗവും ഹൃദയസ്തംഭനവും : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

കടത്തിറക്ക് തൊഴിലാളിയായ തോമാച്ചന്‍ പനി ബാധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു . പനി മാറാതിരുന്നതോടെ വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇദ്ദേഹം മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button