Latest NewsKeralaNews

വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിക്ക് സാധ്യതയുണ്ട്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശം. എലിപ്പനിയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതവേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നു.

Read Also: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു! ഇന്ത്യയ്ക്ക് റഷ്യയുടെ വക ഇരട്ടി ഡിസ്കൗണ്ട്

കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിയ്ക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിരുന്നു. പനി കേസുകള്‍ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button