COVID 19Latest NewsKeralaNewsIndiaInternational

കോവിഡ് രോഗവും ഹൃദയസ്തംഭനവും : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

കോവിഡ് രോഗം വന്നവരിൽ ഹൃദയസ്തംഭന സാധ്യത കൂടുന്നുവെന്ന് പുതിയ പഠനം. ‘യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണി’ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം നടത്തിയത്.

കൊവിഡ് ഗുരുതരമായി ബാധിച്ചവരില്‍ ഹൃദയസ്തംഭന സാധ്യതയുണ്ടെന്നും അതില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ കഴിയുന്നവര്‍ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പ്രായമായവരാണെങ്കില്‍ ഇതുമൂലമുള്ള മരണസാധ്യത വളരെ കൂടുതലാണെന്നും പഠനം പറയുന്നു.

Read Also : അടല്‍ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

യുവാക്കളിലാണെങ്കില്‍ സമയബന്ധിതമായി സിപിആര്‍ നല്‍കാനായാല്‍ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം. അത്തരത്തിലുള്ള കേസുകളുമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ എപ്പോഴും അപകടഭീഷണി നിലനില്‍ക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. രോഗം കണ്ടെത്തപ്പെട്ട്, അത് രൂക്ഷമായ അവസ്ഥയിലെത്തി, ഐസിയുവില്‍ പ്രവേശിപ്പിച്ച് പതിനാല് ദിവസത്തിനുള്ളിലാണ് മഹാഭൂരിപക്ഷം പേര്‍ക്കും ഹൃദയസ്തംഭനമുണ്ടായിരിക്കുന്നതെന്നും പഠനം കണ്ടെത്തിയിരിക്കുന്നു.

മറ്റ് അസുഖങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണത്രേ. അതിനാലാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ കൂടുതലായി മരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button