Latest NewsKeralaNews

ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു: അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്ന്‌ പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.

എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. ഇതേത്തുർന്ന് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദേശം നൽകി. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതു മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button