
കിളിമാനൂർ: എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42)യാണ് മരിച്ചത്.
പനിയെ മൂലം ആദ്യം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Read Also : ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
സംസ്കാരം ഇന്ന് നടക്കും. മക്കൾ: രേഷ്മ, രശ്മി, രാഹുൽ. മരുമക്കൾ: ലാലു, രതീഷ്. കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു സുനിത.
Post Your Comments