Latest NewsKeralaNews

അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പ്: ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെയും പുകഴ്ത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴിൽ ആഗ്രഹിക്കുന്നവരെ സർക്കാർ വഞ്ചിച്ചെന്നും നാലര വർഷം ഭരിച്ചിട്ടും ആർക്കും സർക്കാർ ജോലി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ് ന്യൂസ് പരമ്പരയെയും അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി. റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെക്കുറിച്ച് ചാനൽ പരമ്പര പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

Read also: തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെട്ട കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ: പരിഹാസവുമായി വിടി ബൽറാം

പിഎസ്‍സി വഴി 100 ദിവസത്തിനകം അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ് സി നിയമനത്തിലും സർവകാല റെക്കോർഡ് നേടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button