KeralaLatest NewsNews

സംസ്ഥാനത്ത് നിരോധനാജ്ഞ നിലവില്‍ വന്നു ; കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല. ഈ മാസം15 മുതല്‍ കേന്ദ്രത്തിന്റെ പുതിയ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

* പൊതു സ്ഥലത്ത് 5 ല്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടരുത്.

* വിവാഹത്തിനായി പരമാവധി 50 പേരും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേരും ഒത്തുചേരുന്നത് അനുവദനീയമാണ്.

* മതപരമായി പ്രാര്‍ത്ഥനയ്ക്കും വഴിപാടുകള്‍ക്കും പരമാവധി 20 പേര്‍ക്ക് അനുമതിയുണ്ട്

* സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ / മതപരമായ പ്രവര്‍ത്തനങ്ങള്‍ / രാഷ്ട്രീയ, സാമൂഹിക, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പരമാവധി 20 പേര്‍ക്ക് കൂട്ട
അനുമതിയുണ്ട്.

* മാര്‍ക്കറ്റ് സ്ഥലങ്ങള്‍ / ബസ് സ്റ്റാന്‍ഡ് പൊതു ഗതാഗതം / ഓഫീസുകള്‍ / ജോലിസ്ഥലങ്ങള്‍/ആശുപത്രികള്‍ / പരീക്ഷകള്‍ / നിയമനങ്ങള്‍ / വ്യവസായം / മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ ഇതുവരെ അനുവദനീയമായ പ്രാഥമിക, ദ്വിതീയ, തൃതീയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ് സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിക്കണം.

* എല്ലാ സിനിമാ ശാലകളും/ മള്‍ട്ടിപ്ലക്‌സുകളും തുറക്കാന്‍ പാടില്ല

* റെസ്റ്റോറന്റുകള്‍ / ഷോപ്പുകള്‍ രാത്രി 8.00 വരെ തുറക്കാന്‍ അനുവാദമുണ്ട്. റെസ്റ്റോറന്റുകള്‍ക്ക് രാത്രി 09.00 വരെ പാര്‍സല്‍ സര്‍വ്വീസ് നടത്താവുന്നതാണ്.

* എല്ലാ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തനങ്ങളും / ടൂര്‍ണമെന്റുകളും നീന്തല്‍ക്കുളങ്ങളും നിരോധിച്ചിരിക്കുന്നു. ജിംനേഷ്യം, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ടര്‍ഫുകള്‍ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ക്ക് പുറമെ, പൊതുസ്ഥലങ്ങളിലെ 5 ല്‍ കൂടുതല്‍ വ്യക്തികള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു.

* പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

* പൊതുഗതാഗതത്തിന് തടസ്സമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button