ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ്. കണക്കുകൾ പ്രകാരം 34,817,610 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,032,709 ആണ് മരണസംഖ്യ. അതേസമയം, 25,881,196 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേർ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി ഉയർന്നു.
ഇന്ത്യയിൽ ഇതുവരെ 64 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം ഒരു ലക്ഷം കടന്നു. എന്നാൽ രോഗമുക്തി നിരക്കിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇതുവരെ 53,52,078 പേരാണ് സുഖം പ്രാപിച്ചത്. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് ഇപ്പോഴും മൂന്നാമത്. രാജ്യത്ത് ഇതുവരെ 4,882,231 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 145,431 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,232,593 ആയി.
Post Your Comments