കൊച്ചി : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ താമസം വന്നത് ഹൈക്കമാന്‍ഡിന്റെ അനുമതി തേടിയതുകൊണ്ടാണെന്ന് ബെന്നി ബെഹനാൻ എംപി. അതേസമയം താൻ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ വൈകിയെന്നും ഉമ്മന്‍ ചാണ്ടിയുമായി അകന്നുവെന്നുമുള്ള പ്രചാരണം ഏറെ വേദനിപ്പിച്ചെന്നും ബെന്നി ബെഹനാൻ പറഞ്ഞു.മനോരമയുടെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് ബെന്നി ബെഹനാൻ ഈക്കാര്യം പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ കാര്യത്തില്‍ യുഡിഎഫ് നേതൃയോഗം എടുത്ത തീരുമാനം തന്നെയാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പറഞ്ഞതില്‍ പിഴവുപറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ തന്നെ കുറ്റപ്പെടുത്താന്‍ യുഡിഎഫില്‍ ആര്‍ക്കും കഴിയില്ലെന്നും ബെന്നി ബെഹനാൻ
വ്യക്തമാക്കി.
Post Your Comments