KeralaLatest NewsIndiaNews

ചാലക്കുടി എംപി ബെന്നി ബഹനാന് ബോളിവുഡ് നടി സ്വര ഭാസ്കറുടെ നന്ദി

ന്യൂഡല്‍ഹി: ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യം പാർലമെന്‍റിൽ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തെ കൊണ്ട് ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രത്തെ കൊണ്ട് പറയിച്ച ശ്രമത്തിന് നന്ദിയെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.

ബെന്നി ബെഹ്നാന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് മറുപടി നല്‍കിയത്. സിറോ മലബാ‍ർ സഭയാണ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ട് എന്ന ആരോപണം ഉയർത്തിയത്. ഇത് വിവാദമായിരുന്നു. എന്നാൽ പ്രസ്താവന ആവർത്തിച്ച് വീണ്ടും പത്രക്കുറിപ്പ് ഇറക്കുകയാണ് സഭ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button