KeralaLatest NewsNews

കള്ളക്കടത്തുകാർക്ക് സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്: ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്ന് ബെന്നി ബഹന്നാൻ

തിരുവനന്തപുരം: എം. ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. മുഖ്യമന്ത്രിയുടെ ഓഫീസാണ് കള്ളക്കടത്തുകാർക്ക് സൗകര്യം ഒരുക്കിയത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണം. മുഖ്യമന്ത്രി രാജി വെച്ച് ഒഴിയുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

Read also: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിട്ടില്ല: സ്വ​പ്ന​യു​മാ​യി സൗ​ഹൃ​ദം മാത്രമാണുള്ളതെന്ന് എം. ​ശി​വ​ശ​ങ്കർ

അതേസമയം സ്വർണ കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ ഇന്നലെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. നയതന്ത്രബാഗ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷമായുള്ളത് അടുത്ത സൗഹൃദം മാത്രമാണെന്നും സ്വപ്ന വഴിയാണ് മറ്റൊരു പ്രതിയായ സരിത്തിനെ പരിചയപ്പെട്ടതെന്നുമാണ് ശിവശങ്കർ കസ്റ്റംസിനോട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button