ന്യൂഡൽഹി : കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായി കൂടെ നിന്ന
രാഷ്ട്രീയ സേവാഭാരതി രാജ്യത്തെ ഏറ്റവും മികച്ച എൻ ജിഒ യായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി ജയന്തി ദിനത്തിൽ കോവിഡ് യോദ്ധാക്കളെ ബഹുമാനിക്കുന്നതിനായി 2020 ലെ ഹെൽത്ത്ഗിരി അവാർഡ് സേവാ ഭാരതിക്ക് നൽകി.
ഗാന്ധി ജയന്തിയിൽ വർഷം തോറും നടക്കുന്ന ഇന്ത്യാ ടുഡേ-സഫായിഗിരി അവാർഡിന്റെ മറ്റൊരു പതിപ്പാണ് ഹെൽത്ത്ഗിരി അവാർഡ് 2020. കുടിയേറ്റ തൊഴിലാളികൾക്ക് സമയബന്ധിതമായി സഹായം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിഒയായാണ് രാഷ്ട്രീയ സേവ ഭാരതിയെ തെരഞ്ഞെടുത്തത്.
Read Also : രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം നീതിക്ക് വേണ്ടിയുള്ളതല്ലെന്ന് സ്‌മൃതി ഇറാനി
ഗാന്ധി ജയന്തി ദിനത്തിൽ ഉചിതമായത് സംഭവിച്ചുവെന്നായിരുന്നു സേവാഭാരതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യ ടുഡേ ഹെൽത്ത്ഗിരി അവാർഡ് ദാന ചടങ്ങ് കോവിഡ് വാരിയേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും സുരക്ഷിതരായി തുടരാനും ജീവൻ രക്ഷിക്കാനുമുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും എല്ലാവരെയും പ്രോത്സാഹിപ്പിക്കട്ടെ. ഈ അവസരത്തിൽ എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments