ന്യൂഡൽഹി :വൈദ്യുതിക്ക് ഒരേ വില, ഒരേ നയം എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മോദി സർക്കാർ . കേരളത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും . കേന്ദ്ര പവര്‍ ഗ്രിഡിന് 13,000 കോടി രൂപ ചെലവിട്ട് ഛത്തീസ്ഗഡില്‍ നിന്ന് 6,000 മെഗാവാട്ട് വൈദ്യുതി കൊണ്ടുവന്ന് തമിഴ്നാടിന് 4,000 മെഗാവാട്ടും കേരളത്തിന് 2,000 മെഗാവാട്ടും നല്‍കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി.
ഇതില്‍ തമിഴ്നാട്ടിലെ പുഗലൂരില്‍നിന്ന് കേരളത്തിലെ മാടക്കത്തറയിലേക്കുള്ള പവര്‍ ഹൈവേയും 220 വൈദ്യുതി സബ്സ്റ്റേഷനുകളും പൂര്‍ത്തിയാക്കിയിരുന്നു. അതായത് കാല്‍ നൂറ്റണ്ടിലേക്ക് കേരളത്തിനാവശ്യമായ വൈദ്യുതി കേന്ദ്ര സര്‍ക്കാര്‍ ഉത്പാദിപ്പിച്ച് നല്‍കും.
മാടക്കത്തറയിലെത്തുന്ന വൈദ്യുതിയോടെ കേരളത്തില്‍ ലഭിക്കുന്ന വൈദ്യുതി 6,200 മെഗാവാട്ടാകും. കേരളത്തിന് ആവശ്യമുള്ളത് 4,000 മെഗാവാട്ടാണ്. മിച്ചമായിരിക്കും ഇവിടെ വൈദ്യുതി. ഇവിടെ ഉത്പാദന ചെലവു പോലുമില്ല, പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതികളും വേണ്ട.
വൈദ്യുതിക്ക് ഒരേ നിരക്ക് എന്ന ലക്ഷ്യത്തിലേക്കാണ് മോദി സര്‍ക്കാരിന്റെ നടപടികള്‍. അതോടെ കേരളത്തിലുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ വൈദ്യുതിയിലൂടെ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് ഇല്ലാതാകും.
കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഇളവു നല്‍കാന്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 150.223 കോടി രൂപയാണ്. അത് 69.83 ലക്ഷം വീട്ടുകാര്‍ക്ക് സഹായകമായി. വൈദ്യുതി സബ്സ്റ്റേഷനുകളും വിതരണത്തിന് പവര്‍ ഹൈവേകളും നിര്‍മിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടു കൊണ്ടു മാത്രമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ച് നല്‍കുക മാത്രമായിരുന്നു.
Post Your Comments