തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
മൈതോണില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം. വൈദ്യുതി വിപണിയില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ബുധനാഴ്ച രാത്രി 12നു മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.
Post Your Comments