Latest NewsKeralaNews

ഐഫോണ്‍ വിവാദം ; മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പ്രതിപക്ഷനേതാവിന് ഐഫോണ്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും യുഎഇ ദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്ന് സ്വപ്‌ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button