തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന
യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ ചെന്നിത്തലയെ ട്രോളി സി.പി.എം നേതാക്കള്‍.
സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് അവ സമ്മാനിച്ചെന്നുമുള്ള യൂണിടാക് എംഡിയുടെ ആരോപണത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയകളില്‍ ചെന്നിത്തലയെ പരിഹസിച്ച് ഇടതു നേതാക്കള്‍ രംഗത്തെത്തിയത്.
Read Also : ഐഫോണ്‍ വിവാദം ; മറുപടിയുമായി രമേശ് ചെന്നിത്തല
“സ്വര്‍ണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്?”
ശ്രീ രമേശ് ചെന്നിത്തല ഇന്ന് രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞ വാചകമാണിത്.
കണ്ണാടി നോക്കി പറഞ്ഞതാണോ ? ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
(ഐ)ഫോൺ,(ഐ) ഗ്രൂപ്പ്…. പണ്ടേ (ഐ) ഒരു വീക്നെസ് ആയതു കൊണ്ടാണ്… അല്ലാതെ, ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു. ഐ ഫോണിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ചെന്നിത്തലയെ പരിഹസിച്ചിരിക്കുന്നത്.
‘ഹലോ.. ഉസ്മാൻ ഞാൻ പെട്ടു’, എന്ന് കുറിച്ചു കൊണ്ടാണ് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ എത്തിയിരിക്കുന്നത്.
Post Your Comments